---
title: "ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി"
english_title: "Medical equipment was handed over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92741/medical-equipment-was-handed-over"
published_at: "2023-01-27T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3945841061_Picsart_23-01-27_14-28-34-272.jpg"
keywords: []
---

# ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

> **Lead Summary:**  **പേരാവൂർ**: ഹാര്‍ട്ട് ഓഫ് മേല്‍മുരിങ്ങോടി ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഡിക്കല്‍ ഉപകരണങ്ങള്‍, ജനറേറ്റര്‍, മൊബൈല്‍ ഫ്രീസര്‍ എന്നിവ നാടിന് സമര്‍പ്പിച്ചു. മേൽ മുരിങ്ങോടിയിൽ നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

 **പേരാവൂർ**: ഹാര്‍ട്ട് ഓഫ് മേല്‍മുരിങ്ങോടി ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഡിക്കല്‍ ഉപകരണങ്ങള്‍, ജനറേറ്റര്‍, മൊബൈല്‍ ഫ്രീസര്‍ എന്നിവ നാടിന് സമര്‍പ്പിച്ചു. മേൽ മുരിങ്ങോടിയിൽ നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ ഉദ്‌ഘാടനം ചെയ്തു.

ഹാര്‍ട്ട് ഓഫ് മേല്‍മുരിങ്ങോടി കൂട്ടായ്മ പ്രസിഡണ്ട് കെ ടി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലാകായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചാരിറ്റി കൂട്ടായ്മയുടെ ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92741/medical-equipment-was-handed-over)