---
title: "നല്ല പാനീയം നല്ല ആരോഗ്യം"
english_title: "Good drink good health"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92747/good-drink-good-health"
published_at: "2023-01-27T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d39a455465f_Picsart_23-01-27_14-54-36-461.jpg"
keywords: []
---

# നല്ല പാനീയം നല്ല ആരോഗ്യം

> **Lead Summary:**  **കരിക്കോട്ടക്കരി**: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ നല്ല പാനീയം നല്ല ആരോഗ്യം പരിപാടി അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദേവസ്യ കെ.എം അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, ജൂബിലിൻ കെ. ബാബു, ധന്യ ജോസഫ്, രേഷ്നി ജോസ്, സിസ്റ്റർ സീനമോൾ സേവ്യർ എന്നിവർ സംസാരിച്ചു.

## Article Content

 **കരിക്കോട്ടക്കരി**: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ നല്ല പാനീയം നല്ല ആരോഗ്യം പരിപാടി അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദേവസ്യ കെ.എം അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, ജൂബിലിൻ കെ. ബാബു, ധന്യ ജോസഫ്, രേഷ്നി ജോസ്, സിസ്റ്റർ സീനമോൾ സേവ്യർ എന്നിവർ സംസാരിച്ചു.

പൊതു മാർക്കറ്റിലെ ആകർഷകമായ നിറവും മണവും രുചിയും കലർത്തിയ പാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും നമുക്ക് സ്വന്തമായി നിർമ്മിക്കാനാകുന്ന പാനീയങ്ങൾ ഏറെ ഗുണകരമാണ് എന്നുമുള്ള സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചുള്ള ഹാപ്പി ഡ്രിങ്ക്സ് പരിപാടിയോടനുബന്ധിച്ചാണ് സ്കൂളിൽ പാനീയങ്ങളുടെ നിർമ്മാണം സംഘടിപ്പിച്ചത്. നൂറോളം പാനീയങ്ങളാണ് കുട്ടികൾക്ക് ഇതുവഴി പരിചയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92747/good-drink-good-health)