---
title: "മാടത്തിയിൽ എൽ പി സ്കൂളിൽ ഹാപ്പി ഡ്രീംഗ്സ് ശില്പശാല സംഘടിപ്പിച്ചു"
english_title: "Happy Dreams Workshop was organized at LP School in Madathi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92782/happy-dreams-workshop-was-organized-at-lp-school-in-madathi"
published_at: "2023-01-27T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3ab19c08d4_Picsart_23-01-27_16-10-38-011.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂളിൽ ഹാപ്പി ഡ്രീംഗ്സ് ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **മാടത്തിൽ**: പ്രകൃതിദത്ത പാനീയത്തിന്റെ വ്യത്യസ്ത നിറവും മണവും രുചിയും ആസ്വദിച്ച് മാടത്തിയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹാപ്പി ഡ്രിംഗ്സ് ശില്പശാല സംഘടിപ്പിച്ചു കൃത്രിമ പാനീയങ്ങൾക്ക് പകരം മായമില്ലാത്ത ആരോഗ്യ സമ്പുഷ്ടമായ പാനീയം തയ്യാറാക്കുന്ന ശില്പശാല എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് സർവ്വശിക്ഷാ കേരളയുടെ നിർദ്ദേശപ്രകാരമാണ്.

## Article Content

**മാടത്തിൽ**: പ്രകൃതിദത്ത പാനീയത്തിന്റെ വ്യത്യസ്ത നിറവും മണവും രുചിയും ആസ്വദിച്ച് മാടത്തിയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹാപ്പി ഡ്രിംഗ്സ് ശില്പശാല സംഘടിപ്പിച്ചു കൃത്രിമ പാനീയങ്ങൾക്ക് പകരം മായമില്ലാത്ത ആരോഗ്യ സമ്പുഷ്ടമായ പാനീയം തയ്യാറാക്കുന്ന ശില്പശാല എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് സർവ്വശിക്ഷാ കേരളയുടെ നിർദ്ദേശപ്രകാരമാണ്.

പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് പ്രകൃതിദത്ത പാനീയം നിർമ്മിക്കുകയും പരിശീലനം നൽകുകയും ചെയ്തു. പി.ടി എ പ്രസിഡണ്ട് പി. നൗഫൽ ഉൽഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി സ്വാഗത സ ഭാഷണം നിർവ്വഹിച്ചു. പ്രൊഫസർ ജോസഫ് സർ വേദി സന്ദർശിച്ചു. അധ്യാപകരായ വിൻസി വർഗ്ഗീസ് രേഷ്ന പി.കെ , അഞ്ജന വി വി, അമിത് ചന്ദ്ര, ബിജില കെ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92782/happy-dreams-workshop-was-organized-at-lp-school-in-madathi)