---
title: "കുണ്ടയം കൊവ്വൽ സഹൃദയ സാംസ്കാരിക കേന്ദ്രത്തിന്റെ ദശവാർഷികാഘോഷം ജനുവരി 29 ന്"
english_title: "Tenth anniversary celebration on 29th January"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92787/tenth-anniversary-celebration-on-29th-january"
published_at: "2023-01-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3b238f36b9_Screenshot_2023-01-27-16-08-11-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുണ്ടയം കൊവ്വൽ സഹൃദയ സാംസ്കാരിക കേന്ദ്രത്തിന്റെ ദശവാർഷികാഘോഷം ജനുവരി 29 ന്

> **Lead Summary:** കുണ്ടയം കൊവ്വൽ സഹൃദയ സാംസ്കാരിക കേന്ദ്രം അതിന്റെ ദശവാർഷികാഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ വിപുലമായി നടത്തുകയാണ്.ദശവാർഷികാഘോഷത്തിന്റെ ഉദഘാടനം ജനുവരി 29 ന് ഞായറാഴ്ച വൈകുന്നേരം അധ്യാപകനും,സാംസ്കാരികപ്രവർത്തകനുമായ ഡോ.പ്രേംകുമാർ നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികളുടെ ആരംഭം കുറിച്ചു കൊണ്ട് ജനുവരി 29 വൈകുന്നേരം 4 മണിക്ക് കുണ്ടയം കൊവ്വൽ കേന്ദ്രീകരിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും ദശവാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. പ്രഭാഷണ പരമ്പരകൾ, സെമിനാറുകൾ, കുട്ടികൾക്കായുള്ള സർഗാത്മക ക്യാമ്പ് , തെരുവ് നാടക മത്സരം, മെഡിക്കൽ ക്യാമ്പ് , സംഗീതശില്പം,തുടങ്ങിയ വിപുലമായ പരിപാടികൾ നടത്തി ഭരത് മുരളീനാടകോത്സവത്തിലൂടെ സമാപനവുമാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ മയ്യിൽ അഥീന നാടകനാട്ടറിവ് വീട് അവതരിപ്പിക്കുന്ന നാട്ടുമൊഴി എന്ന നാടൻപാട്ടു പരിപാടി അരങ്ങേറും. ജനുവരി തിങ്കളാഴ്ച വൈകുന്നേരം 30 6:30ന് കവിയും തിരക്കഥാകൃത്തുമായ പി.എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് തുടർന്ന് കേരളസംഗീതനാടക അക്കാദമിയുടെ അവതരിപ്പിക്കുന്ന കള്ളി എന്ന നാടകം സഹകരണത്തോടെ തിരുവനന്തപുരം അരങ്ങേറും.കെ.പി കണ്ണൻ, ജനറൽ കൺവീനർ കോക്കാട് നാരായണൻ ചെയർമാൻ ടി.ദിവാകരൻ, ശിവകുമാർ കാങ്കോൽ, പി.കെഭാസ്ക്കരൻ,യു.വിനീത്കുമാർ, കെ വി സുനിൽകുമാർ, കെ രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

## Article Content

കുണ്ടയം കൊവ്വൽ സഹൃദയ സാംസ്കാരിക കേന്ദ്രം അതിന്റെ ദശവാർഷികാഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ വിപുലമായി നടത്തുകയാണ്.ദശവാർഷികാഘോഷത്തിന്റെ ഉദഘാടനം ജനുവരി 29 ന് ഞായറാഴ്ച വൈകുന്നേരം അധ്യാപകനും,സാംസ്കാരികപ്രവർത്തകനുമായ ഡോ.പ്രേംകുമാർ നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികളുടെ ആരംഭം കുറിച്ചു കൊണ്ട് ജനുവരി 29 വൈകുന്നേരം 4 മണിക്ക് കുണ്ടയം കൊവ്വൽ കേന്ദ്രീകരിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും ദശവാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. പ്രഭാഷണ പരമ്പരകൾ, സെമിനാറുകൾ, കുട്ടികൾക്കായുള്ള സർഗാത്മക ക്യാമ്പ് , തെരുവ് നാടക മത്സരം, മെഡിക്കൽ ക്യാമ്പ് , സംഗീതശില്പം,തുടങ്ങിയ വിപുലമായ പരിപാടികൾ നടത്തി ഭരത് മുരളീനാടകോത്സവത്തിലൂടെ സമാപനവുമാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ മയ്യിൽ അഥീന നാടകനാട്ടറിവ് വീട് അവതരിപ്പിക്കുന്ന നാട്ടുമൊഴി എന്ന നാടൻപാട്ടു പരിപാടി അരങ്ങേറും. ജനുവരി തിങ്കളാഴ്ച വൈകുന്നേരം 30 6:30ന് കവിയും തിരക്കഥാകൃത്തുമായ പി.എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് തുടർന്ന് കേരളസംഗീതനാടക അക്കാദമിയുടെ അവതരിപ്പിക്കുന്ന കള്ളി എന്ന നാടകം സഹകരണത്തോടെ തിരുവനന്തപുരം അരങ്ങേറും.കെ.പി കണ്ണൻ, ജനറൽ കൺവീനർ കോക്കാട് നാരായണൻ ചെയർമാൻ ടി.ദിവാകരൻ, ശിവകുമാർ കാങ്കോൽ, പി.കെഭാസ്ക്കരൻ,യു.വിനീത്കുമാർ, കെ വി സുനിൽകുമാർ, കെ രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92787/tenth-anniversary-celebration-on-29th-january)