---
title: "ടെറസിൻ്റെ മുകളിൽ നിന്നും വീണ് വയോധികയ്ക്ക് ദാരുണാന്ത്യം"
english_title: "He died after falling from the top of the terrace"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92796/he-died-after-falling-from-the-top-of-the-terrace"
published_at: "2023-01-27T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3bdd708b9d_Picsart_23-01-27_17-23-41-235.jpg"
keywords: []
---

# ടെറസിൻ്റെ മുകളിൽ നിന്നും വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **അപ്പപ്പാറ**: നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിന് മുകളിൽ നിന്നും താഴെ വീണ് വയോധികയായ വീട്ടമ്മ മരിച്ചു. അപ്പപ്പാറ അരമംഗലം മഠത്തിൽ വീട്ടിൽ കൗസല്യ യാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.

## Article Content

**അപ്പപ്പാറ**: നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിന് മുകളിൽ നിന്നും താഴെ വീണ് വയോധികയായ വീട്ടമ്മ മരിച്ചു. അപ്പപ്പാറ അരമംഗലം മഠത്തിൽ വീട്ടിൽ കൗസല്യ യാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.

ഭർത്താവിനൊപ്പം ടെറസിന്റെ മുകളിൽ വൃത്തിയാക്കാൻ കയറിയ കൗസല്യ അബദ്ധത്തിൽ കാല് തെറ്റി താഴെ വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92796/he-died-after-falling-from-the-top-of-the-terrace)