ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
Jan 27, 2023 08:28 PM | By Emmanuel Joseph

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. 

ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്ബള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ സമ്ബ്രദായം പുനഃസ്ഥാപിക്കുക, ശമ്ബള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്ചതത്.

Bank

Next TV

Related Stories
കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ് ചെയ്തു

Mar 22, 2023 08:42 PM

കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ് ചെയ്തു

കെ.എസ്.ആർ.ടി.സി അഞ്ചു പേരെ സസ്പെൻഡ്...

Read More >>
സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതി

Mar 22, 2023 08:31 PM

സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതി

സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന...

Read More >>
വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ.

Mar 22, 2023 08:19 PM

വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ.

വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ...

Read More >>
കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം.

Mar 22, 2023 07:44 PM

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം.

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം....

Read More >>
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

Mar 22, 2023 05:28 PM

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ...

Read More >>
ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

Mar 22, 2023 05:23 PM

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി...

Read More >>
Top Stories