തിരുവനന്തപുരം: ഡോ. പി സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകും. അനില്‍ ആന്റണി രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് അനില്‍ ആന്റണി രാജിവച്ചത്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ കെ ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു.
ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനില്‍ പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളില്‍ അനിലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു രാജി.
കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും, എഐസിസി സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ സ്ഥാനവും വഹിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പെന്നും അനില്‍ പറഞ്ഞിരുന്നു.
Kpcc digital media convener