---
title: "അഞ്ചു ദിവസമായി നടന്നുവന്ന പ്രഗതി സർഗ്ഗോത്സവം ഇന്ന് സമാപിക്കും"
english_title: "The five-day Pragati Sargotsavam will conclude today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92865/the-five-day-pragati-sargotsavam-will-conclude-today"
published_at: "2023-01-28T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d45c116caf0_327441710_6224939797539606_5929480212045973660_n.jpg"
keywords: []
---

# അഞ്ചു ദിവസമായി നടന്നുവന്ന പ്രഗതി സർഗ്ഗോത്സവം ഇന്ന് സമാപിക്കും

> **Lead Summary:** ** ഇരിട്ടി:** ഇരിട്ടിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതനിൽ അഞ്ചു ദിവസമായി നടന്നുവന്ന പ്രഗതി സർഗ്ഗോത്സവം ഇന്ന് ( ശനിയാഴ്ച) സമാപിക്കും. വെള്ളിയാഴ്ച നടന്ന ഫൈനൽ കലാമത്സരങ്ങളുടെ ഉദ്‌ഘാടനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്‌ഘാടനം ചെയ്തു. പഠിച്ചതെല്ലാം മറന്നുവെച്ചിട്ട് പഠിക്കാത്തതെന്തൊക്കയോ ഓർത്തിട്ട് ഹൃദയം ആർദ്രമാകുമ്പോഴാണ് ഒരാൾ പ്രതിഭയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ മിഴിപൂട്ടിയിരുന്ന് അയാളുടെ ഇടം കണ്ടെത്തുന്നതിന്റെ പേരാണ് ധ്യാനം. ഞാൻ ആരാണ് എന്നബോധ്യം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ഒരിടത്തും നമ്മൾ തലകുനിച്ച് നിൽക്കേണ്ടിവരില്ലെന്നും രാജീവ് ആലുങ്കൽ പറഞ്ഞു. പ്രഗതി മലയാള വിഭാഗം മേധാവി പയ്യാവൂർ മാധവൻ മാസ്റ്റർ അദ്ധ്യക്ഷനായി.

## Article Content

** ഇരിട്ടി:** ഇരിട്ടിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതനിൽ അഞ്ചു ദിവസമായി നടന്നുവന്ന പ്രഗതി സർഗ്ഗോത്സവം ഇന്ന് ( ശനിയാഴ്ച) സമാപിക്കും. വെള്ളിയാഴ്ച നടന്ന ഫൈനൽ കലാമത്സരങ്ങളുടെ ഉദ്‌ഘാടനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്‌ഘാടനം ചെയ്തു. പഠിച്ചതെല്ലാം മറന്നുവെച്ചിട്ട് പഠിക്കാത്തതെന്തൊക്കയോ ഓർത്തിട്ട് ഹൃദയം ആർദ്രമാകുമ്പോഴാണ് ഒരാൾ പ്രതിഭയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ മിഴിപൂട്ടിയിരുന്ന് അയാളുടെ ഇടം കണ്ടെത്തുന്നതിന്റെ പേരാണ് ധ്യാനം. ഞാൻ ആരാണ് എന്നബോധ്യം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ഒരിടത്തും നമ്മൾ തലകുനിച്ച് നിൽക്കേണ്ടിവരില്ലെന്നും രാജീവ് ആലുങ്കൽ പറഞ്ഞു. പ്രഗതി മലയാള വിഭാഗം മേധാവി പയ്യാവൂർ മാധവൻ മാസ്റ്റർ അദ്ധ്യക്ഷനായി.

കേരളാ ഫോക്ക്‌ലോർ അക്കാദമി അവാർഡ് നേടിയ പാലപ്പുഴ പഴശ്ശിരാജാ കളരി അക്കാദമിയിലെ പരിശീലകനുമായ പി.ഇ. ശ്രീജയൻ ഗുരുക്കളെ വേദിയിൽ ആദരിച്ചു. ഇ. വരുൺരാജ്, വിനീത് കൃഷ്ണ എന്നിവർ സംസാരിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30ന് നടക്കുന്ന സർഗ്ഗോത്സവ സമാപന വേദിയിൽ നടൻ ഉണ്ണി മുകുന്ദനൊപ്പം മാളികപ്പുറം സിനിമയിലെ മറ്റ് അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92865/the-five-day-pragati-sargotsavam-will-conclude-today)