---
title: "കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥയ്‌ക്ക്‌ ഇരിട്ടിയിൽ ഊഷ്‌മള വരവേൽപ്പ്‌."
english_title: "N. KSKTU, led by Chandran, welcomed the agricultural workers agitation march in Irtti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92867/n-ksktu-led-by-chandran-welcomed-the-agricultural-workers-agitation-march-in-irtti"
published_at: "2023-01-28T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d45fd0d52d4_327605929_572566661401030_2696422115891203489_n.jpg"
keywords: []
---

# കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥയ്‌ക്ക്‌ ഇരിട്ടിയിൽ ഊഷ്‌മള വരവേൽപ്പ്‌.

> **Lead Summary:** **ഇരിട്ടി:** കൃഷി, ഭൂമി, പുതു കേരളം എന്ന സന്ദേശമുയർത്തി കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥയ്‌ക്ക്‌ ഇരിട്ടിയിൽ ഊഷ്‌മള വരവേൽപ്പ്‌. ഇരിട്ടിയിൽ ചേർന്ന ജാഥാ ജില്ലാ സമാപന പൊതുസമ്മേളനത്തിൽ ജാഥാംഗങ്ങളായ യു രതീന്ദ്രൻ, ലളിതാ ബാലൻ, ജാഥാ ലീഡർ എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി:** കൃഷി, ഭൂമി, പുതു കേരളം എന്ന സന്ദേശമുയർത്തി കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥയ്‌ക്ക്‌ ഇരിട്ടിയിൽ ഊഷ്‌മള വരവേൽപ്പ്‌. ഇരിട്ടിയിൽ ചേർന്ന ജാഥാ ജില്ലാ സമാപന പൊതുസമ്മേളനത്തിൽ ജാഥാംഗങ്ങളായ യു രതീന്ദ്രൻ, ലളിതാ ബാലൻ, ജാഥാ ലീഡർ എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ കെ .വി. സക്കീർ ഹുസൈൻ അധ്യക്ഷനായി. കൺവീനർ പി പി അശോകൻ സ്വാഗതം പറഞ്ഞു. അമ്മ മനോജ്, കണ്ണൂർനാസർ എന്നിവരുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേള അരങ്ങേറി. മിച്ചഭൂമി, പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുക, നെൽവയൽ തരിശിടരുത്‌, കർഷകതൊഴിലാളി പെൻഷൻ തുകയിൽ കേന്ദ്ര സർക്കാർ വിഹിതം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ്‌ പ്രക്ഷോഭ ജാഥ. ജാഥയെ സിറ്റി സെന്ററിൽ ബാന്റ്‌ മേളങ്ങളുടെയും പടക്കങ്ങളുടെയും അകമ്പടിയിൽ നൂറുകണക്കിന് ബഹുജനങ്ങൾ പ്രകടനമായി വരവേറ്റു.

വർഗ ബഹുജന സംഘടനകൾ വഴി നീളെ അഭിവാദ്യം ചെയ്തു. ജാഥാ ലീഡറെയും ജാഥാംഗങ്ങളെയും സംഘാടക സമിതി നേതാക്കൾ ഷാളണിയിച്ച് സ്വീകരിച്ചു. ജാഥ ശനിയാഴ്‌ച വയനാട്‌ ജില്ലയിൽ പര്യടനം നടത്തും. ഫെബ്രുവരി എട്ടിന്‌ നെടുമങ്ങാട്ടാണ്‌ സമാപനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92867/n-ksktu-led-by-chandran-welcomed-the-agricultural-workers-agitation-march-in-irtti)