---
title: "അത്യാഹിത വിഭാഗത്തിൽ ജോലിക്കിടെ രോഗിയുടെ കൂട്ടിരിപ്പുകാരൻ നഴ്‌സിങ് ഓഫീസറെ മർദിച്ചു."
english_title: "A nursing officer was assaulted by a patient attendant while working in the emergency department."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92872/a-nursing-officer-was-assaulted-by-a-patient-attendant-while-working-in-the-emergency-department"
published_at: "2023-01-28T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d46989e245c_kannur_gv_hsptl.jpg"
keywords: []
---

# അത്യാഹിത വിഭാഗത്തിൽ ജോലിക്കിടെ രോഗിയുടെ കൂട്ടിരിപ്പുകാരൻ നഴ്‌സിങ് ഓഫീസറെ മർദിച്ചു.

> **Lead Summary:** **കണ്ണൂർ:** ജില്ലാ ആസ്പത്രിയിലെ നഴ്‌സിങ് ഓഫീസർ മുഹമ്മദ് ഷമീറിനെ അത്യാഹിത വിഭാഗത്തിൽ ജോലിക്കിടെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചു. രോഗിക്കൊപ്പം എത്തിയ യുവാവ് അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയശേഷം ട്രോമാകെയർ നഴ്സിനെ മർദിച്ചുവെന്നാണ് പരാതി സംഭവത്തിൽ കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

**കണ്ണൂർ:** ജില്ലാ ആസ്പത്രിയിലെ നഴ്‌സിങ് ഓഫീസർ മുഹമ്മദ് ഷമീറിനെ അത്യാഹിത വിഭാഗത്തിൽ ജോലിക്കിടെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചു. രോഗിക്കൊപ്പം എത്തിയ യുവാവ് അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയശേഷം ട്രോമാകെയർ നഴ്സിനെ മർദിച്ചുവെന്നാണ് പരാതി സംഭവത്തിൽ കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മനഃപൂർവം മർദിച്ചതല്ലെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും കേസിൽ ഉൾപ്പെട്ട യുവാവ് പരാതിക്കാരനെ പിന്നീട് അറിയിച്ചു. ഇതേത്തുടർന്ന് പോലീസിൽ നൽകിയ പരാതി പിൻവലിച്ചേക്കും. ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തുടർക്കഥയാകുകയാണെന്നും ആരോഗ്യപ്രവർത്തകരുടെ മനോനില തകർക്കുന്ന രീതി വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ജില്ലാപ്രസിഡന്റ് സന്ദീപ് സിറിയക് അറിയിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് ഗവ. ആസ്പത്രികളിലും കേരള ഗവ. നഴ്സ് യൂണിയൻ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിച്ചു. ജില്ലാ ആസ്പത്രിയിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ ബിജേഷ് തോമസ്, റോബിൻ ബേബി, നിതിൻ മാത്യു, മുഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92872/a-nursing-officer-was-assaulted-by-a-patient-attendant-while-working-in-the-emergency-department)