---
title: "മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92874/died"
published_at: "2023-01-28T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d46dd1c90b6_Screenshot_20230128-060511_Facebook.jpg"
keywords: []
---

# മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്‌ : **മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം.

## Article Content

**പാലക്കാട്‌ : **മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം.

യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92874/died)