---
title: "വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92876/accident"
published_at: "2023-01-28T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d46f8a4a424_Screenshot_20230128-061232_Facebook.jpg"
keywords: []
---

# വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു

> **Lead Summary:** **ഇടുക്കി :** കുമളിയിൽ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപറമ്പിൽ അരുൺ-ആശ ദമ്പതികളുടെ മകൻ അർണവ് മരിച്ചത്. കുമളി കൊല്ലം പട്ടടയിൽ വെച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോയവരുടെ പിന്നിലേക്ക് വാഹനമിടിച്ച് കയറിയാണ് അപകടമുണ്ടായത്.

## Article Content

**ഇടുക്കി :** കുമളിയിൽ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപറമ്പിൽ അരുൺ-ആശ ദമ്പതികളുടെ മകൻ അർണവ് മരിച്ചത്. കുമളി കൊല്ലം പട്ടടയിൽ വെച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോയവരുടെ പിന്നിലേക്ക് വാഹനമിടിച്ച് കയറിയാണ് അപകടമുണ്ടായത്.

പരിക്കേറ്റ കുട്ടിയുടെ അച്ഛനും അമ്മയും ചികിത്സയിലാണ്. ഇവരെ ഇടിച്ചതിനുശേഷം ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവർ രാജേഷ് ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92876/accident)