---
title: "വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു"
english_title: "Attack of rice stalks again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92965/attack-of-rice-stalks-again"
published_at: "2023-01-28T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4d11003eaa_Screenshot_2023-01-28-12-57-23-29_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു

> **Lead Summary:** **ഇടുക്കി:** ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. മഹേശ്വരി എന്നയാളുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും മഹേശ്വരിയും മകൾ കോകിലയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

## Article Content

**ഇടുക്കി:** ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. മഹേശ്വരി എന്നയാളുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും മഹേശ്വരിയും മകൾ കോകിലയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ആക്രമണം നടത്തിയെന്ന് നാട്ടുകാർ പറഞ്ഞു കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീടും അരിക്കൊമ്പൻ തകർത്തിരുന്നു. ഇതിനിടെ പരുക്കേറ്റ ബെന്നി ആശുപത്രിയിൽ ചികിത്സയിലാണ്. അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി റേഷൻ കട ഉൾപ്പെടെ തകർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92965/attack-of-rice-stalks-again)