---
title: "കർഷകത്തൊഴിലാളി പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "Agricultural workers welcomed the campaign march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92981/agricultural-workers-welcomed-the-campaign-march"
published_at: "2023-01-28T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4e5ae818fe_Screenshot_2023-01-28-14-31-51-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കർഷകത്തൊഴിലാളി പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **തളിപ്പറമ്പ**: കർഷകത്തൊഴിലാളി പ്രക്ഷോഭ-പ്രചാരണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. ഹൈവേയിൽനിന്ന് വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയിൽ ജാഥാംഗങ്ങളെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. ഭൂമിസംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്ന് ജാഥാലീഡർ എൻ.ചന്ദ്രൻ പറഞ്ഞു.

## Article Content

**തളിപ്പറമ്പ**: കർഷകത്തൊഴിലാളി പ്രക്ഷോഭ-പ്രചാരണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. ഹൈവേയിൽനിന്ന് വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയിൽ ജാഥാംഗങ്ങളെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. ഭൂമിസംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്ന് ജാഥാലീഡർ എൻ.ചന്ദ്രൻ പറഞ്ഞു.

ഭൂമി കിട്ടിയിട്ടും പട്ടയം ലഭിക്കാത്തവരുണ്ട്. ഉദ്യോഗസ്ഥർ ഫയലുകൾ കെട്ടിവെച്ച് അതിനുമുകളിൽ അടയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. എൻ.രതീന്ദ്രൻ, എ.ഡി.കുഞ്ഞാച്ചൻ, ലളിത ബാലൻ, സി.ബി.ദേവദർശൻ, വി.കെ.രാജൻ, കെ.കെ.ദിനേശൻ, ഇ.വിജയൻ, ടി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം, മമ്പറം, ഇരിട്ടി എന്നിവിടങ്ങളിലും സ്വീകരണമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92981/agricultural-workers-welcomed-the-campaign-march)