---
title: "തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു"
english_title: "The All India Bank strike, which was announced on Monday and Tuesday, has been postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92992/the-all-india-bank-strike-which-was-announced-on-monday-and-tuesday-has-been-postponed"
published_at: "2023-01-28T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4ec0b7d3d0_images_-_2023-01-28T145941.436.jpeg"
keywords: []
---

# തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

> **Lead Summary:**  **തിരുവനന്തപുരം** : തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണു തീരുമാനമെന്നു നേതാക്കൾ അറിയിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.

## Article Content

 **തിരുവനന്തപുരം** : തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണു തീരുമാനമെന്നു നേതാക്കൾ അറിയിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതിനൊപ്പം ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസ‍ൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92992/the-all-india-bank-strike-which-was-announced-on-monday-and-tuesday-has-been-postponed)