---
title: "കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യൂ ജില്ലാ സമ്മേളനം നടന്നു"
english_title: "Kerala Arabic Teachers Federation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93006/kerala-arabic-teachers-federation"
published_at: "2023-01-28T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4f77c68f36_Screenshot_2023-01-28-15-40-31-07_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യൂ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യൂ ജില്ലാ സമ്മേളനം നടന്നു. ശിക്ഷക് സദനിൽ നടന്ന സമ്മേളനം മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ റവന്യൂ ജില്ലാ സമ്മേളനം നടന്നു. ശിക്ഷക് സദനിൽ നടന്ന സമ്മേളനം മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ രംഗത്തെ നൂതനമായ മാറ്റങ്ങളും ആശയങ്ങളും ചർച്ച ചെയ്യപ്പെടുന്നതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടു മുതൽ നാലു വരെ തൃശ്ശൂർ ചാവക്കാട് വെച്ച് നടക്കുന്ന 65 ആം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് കണ്ണൂർ റവന്യൂ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.

കെ എ ടി എഫ്  കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി പി, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എം പി അയ്യൂബ് , എ ഷറഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93006/kerala-arabic-teachers-federation)