---
title: "രജിസ്ട്രേഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പർസ് ഫെഡറേഷൻ  -3-ാം മത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം"
english_title: "Registered Engineers and Supers Federation - 3rd State Conference started in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93012/registered-engineers-and-supers-federation-3rd-state-conference-started-in-kannur"
published_at: "2023-01-28T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4f753bb195_Screenshot_20230128-154927_Video_Player.jpg"
keywords: []
---

# രജിസ്ട്രേഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പർസ് ഫെഡറേഷൻ  -3-ാം മത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം

> **Lead Summary:** രണ്ടു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന രജിസ്ട്രേഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) -3-ാം മത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം . റബ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഉദ്‌ഘാടന കർമ്മം തദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു .

## Article Content

രണ്ടു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന രജിസ്ട്രേഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) -3-ാം മത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം . റബ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഉദ്‌ഘാടന കർമ്മം തദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു .

കെട്ടിട നിർമ്മാണ രംഗത്ത് കാര്യമായ പരിഷ്ക്കരണം കൊണ്ട് വരാൻ തീരുമാനിച്ചതായി ഉദ്‌ഘാടന പ്രസംഗത്തിൽ എം ബി രാജേഷ് പറഞ്ഞു . റെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് കെ മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽസലാം എ, ടി കെ മുഹമ്മദ് നസീം , സി വിജയകുമാർ, പി ദീപക് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93012/registered-engineers-and-supers-federation-3rd-state-conference-started-in-kannur)