---
title: "ദൃശ്യ പയ്യന്നൂരിന്റേയും യുവജനക്ഷേമ ബോർഡിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവം ജനുവരി 29ന്"
english_title: "Amateur Drama Festival on 29th January"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93015/amateur-drama-festival-on-29th-january"
published_at: "2023-01-28T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4fe249ee14_Screenshot_2023-01-28-16-01-09-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദൃശ്യ പയ്യന്നൂരിന്റേയും യുവജനക്ഷേമ ബോർഡിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവം ജനുവരി 29ന്

> **Lead Summary:** **പയ്യന്നൂർ**: ദൃശ്യ പയ്യന്നൂരിന്റേയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവം ജനുവരി 29ന് നടക്കുമെന്ന് സംഘാടകർ പയ്യന്നൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 29ന് വൈകീട്ട് ആറു മുതൽ നടക്കുന്ന നാടകോത്സവം മട്ടന്നൂർ ശങ്കരൻകുട്ടി പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് ഉദ്ഘാടനം ചെയ്യും.

## Article Content

**പയ്യന്നൂർ**: ദൃശ്യ പയ്യന്നൂരിന്റേയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവം ജനുവരി 29ന് നടക്കുമെന്ന് സംഘാടകർ പയ്യന്നൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 29ന് വൈകീട്ട് ആറു മുതൽ നടക്കുന്ന നാടകോത്സവം മട്ടന്നൂർ ശങ്കരൻകുട്ടി പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് ഉദ്ഘാടനം ചെയ്യും.

ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് പ്രഭാഷണം നടത്തും. തുടർന്ന് നാടക സംഘം പയ്യന്നൂരിന്റെ' കറുത്തമ്മ', കോറസ് കലാസമിതി മാണിയാട്ടിന്റെ ' വെളിച്ചപ്പാട് ' , നാടക സംഘം പരിയാരത്തിന്റെ 'മല്ലനും മാതേവനും' , പയ്യന്നൂർ പുതുവേദി നാടകസംഘത്തിന്റെ 'കുരുവി', പയ്യന്നൂർ ടെംബിൾ ബ്രദേഴ്സ് വനിതാ വിഭാഗത്തിന്റെ 'പകൽച്ചൂട്ട് ' എന്നിവ അരങ്ങേറും.

പത്രസമ്മേളനത്തിൽ കെ.ശിവകുമാർ, അഡ്വ.കെ.വി. ഗണേശൻ, പി.വി.ലക്ഷ്മണൻ നായർ, പി.വി. അർജുൻ, കെ. കമലാക്ഷൻ, കെ.വി. അനൂപ്, സി.വി.രാജു തുടക്കിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93015/amateur-drama-festival-on-29th-january)