---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ശ്രീകണ്ഠാപുരം യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു"
english_title: "Kerala State Service Pension Union Srikanthapuram unit organized the annual conference."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93021/kerala-state-service-pension-union-srikanthapuram-unit-organized-the-annual-conference"
published_at: "2023-01-28T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d502a1a8341_Picsart_23-01-28_16-34-27-913.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ശ്രീകണ്ഠാപുരം യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം** : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ശ്രീകണ്ഠാപുരം യൂണീറ്റ് 31ആം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. റോയൽ മിനി ഹാളിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. കുതിക്കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**ശ്രീകണ്ഠപുരം** : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ശ്രീകണ്ഠാപുരം യൂണീറ്റ് 31ആം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. റോയൽ മിനി ഹാളിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. കുതിക്കുട്ടി ഉദ്ഘാടനം ചെയ്തു.

യൂണീറ്റ് പ്രസിഡൻ്റ് കെ.പി. തങ്കമണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.ഗോവിന്ദൻ , കെ.കെ. മുകുന്ദൻ, പാർവതി എസ്, പ്രൊഫ. വി.ഡി. ജോസഫ്, വി.ബാലകൃഷ്ണൻ, എം.ബാലൻ, പി.വി. ജനാർദ്ദനൻ, കെ.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് അവതരണം, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93021/kerala-state-service-pension-union-srikanthapuram-unit-organized-the-annual-conference)