---
title: "ചുരത്തില്‍ നിന്നും താഴേക്ക് വീണയാളെ രക്ഷപ്പെടുത്തി"
english_title: "The person who fell down from the pass was rescued"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93052/the-person-who-fell-down-from-the-pass-was-rescued"
published_at: "2023-01-28T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5334f7cf09_churathil.jpg"
keywords: []
---

# ചുരത്തില്‍ നിന്നും താഴേക്ക് വീണയാളെ രക്ഷപ്പെടുത്തി

> **Lead Summary:** ** ലക്കിടി: **വയനാട് ചുരത്തില്‍ ലക്കിടി വ്യൂ പോയന്റിന് സമീപം താഴെ വീണയാളെ രക്ഷപ്പെടുത്തി.

## Article Content

** ലക്കിടി: **വയനാട് ചുരത്തില്‍ ലക്കിടി വ്യൂ പോയന്റിന് സമീപം താഴെ വീണയാളെ രക്ഷപ്പെടുത്തി.

മലപ്പുറം പൊന്‍വിള സ്വദേശി അയമു (40) വിനെയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇദ്ദേഹത്തെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

കാറിന്റെ ചാവി കുരങ്ങനെടുത്തതായും അത് വാങ്ങാനുള്ള ശ്രമത്തിനിടെയാണ് കാൽ തെറ്റി താഴേക്ക് വീണതെന്നുമാണ് അയമു പറയുന്നത്.

കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും, നാട്ടുകാരും, ചുരം സംരക്ഷണ സമിതിയുമെല്ലാം രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93052/the-person-who-fell-down-from-the-pass-was-rescued)