---
title: "മണത്തണ മടപ്പുരച്ചാലിൽ കൃഷിയിടത്തിലെത്തിയ മൂന്നാമത്തെ പന്നിയെയും കൊന്നു"
english_title: "  pig was shot and killed in manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9307/pig-was-shot-and-killed-in-manathana"
published_at: "2021-11-07T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61875a0874443_pig manathana.jpg"
keywords: []
---

# മണത്തണ മടപ്പുരച്ചാലിൽ കൃഷിയിടത്തിലെത്തിയ മൂന്നാമത്തെ പന്നിയെയും കൊന്നു

> **Lead Summary:**  മണത്തണ : മൂന്നാമത്തെ പന്നിയും വീണു, മണത്തണ മടപ്പുരച്ചാൽ കൃഷിയിടത്തിലെത്തിയ പന്നിയെ വെടിവെച്ച് കൊന്നു. പ്ലാശനാൽ ജോബിയുടെ കൃഷിയിടത്തിൽ എത്തിയ പന്നിയെയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ സുധീർ നരോത്തിന്റെ നിർദ്ദേശമനുസരിച്ച് ജോബി സെബാസ്റ്റ്യൻ വെടിവെച്ചുകൊന്നത്. 

## Article Content

 മണത്തണ : മൂന്നാമത്തെ പന്നിയും വീണു, മണത്തണ മടപ്പുരച്ചാൽ കൃഷിയിടത്തിലെത്തിയ പന്നിയെ വെടിവെച്ച് കൊന്നു. പ്ലാശനാൽ ജോബിയുടെ കൃഷിയിടത്തിൽ എത്തിയ പന്നിയെയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ സുധീർ നരോത്തിന്റെ നിർദ്ദേശമനുസരിച്ച് ജോബി സെബാസ്റ്റ്യൻ വെടിവെച്ചുകൊന്നത്. 

റബർ ടാപ്പിങ്ങിനുപോലും പോകാൻ സാധിക്കാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജോബി സെബാസ്റ്റ്യന് പന്നിയെ വെടിവെച്ചു കൊല്ലാനുള്ള ലൈസൻസ് കണ്ണൂർ ഡി എഫ് ഒ യുടെ പക്കൽ നിന്നു ലഭിച്ചിരുന്നു. ഇന്നലെ രാത്രി 8:00മണിയോടെ കൂടിയാണ് ജോബി പന്നിയെ വെടിവെച്ചിട്ടത്.

മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ മഹേഷ്, ഫോറസ്റ്റ് വാച്ചർ ഓ.സി ജിജോ,സഹായി ബേബി മരുതുംമൂട്ടിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു മഹസർ തയ്യാറാക്കി പന്നിയെ മറവുചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9307/pig-was-shot-and-killed-in-manathana)