---
title: "ശ്രീനാരായണഗുരു കോളജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി  തെരുവ് നാടകവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി"
english_title: "Veerpad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93095/veerpad"
published_at: "2023-01-29T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5b2630c222_FB_IMG_1674949132489.jpg"
keywords: []
---

# ശ്രീനാരായണഗുരു കോളജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി  തെരുവ് നാടകവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി

> **Lead Summary:** **വീര്‍പ്പാട്**: ശ്രീനാരായണഗുരു കോളജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി വീര്‍പ്പാട് ടൗണില്‍ വച്ച് തെരുവ് നാടകവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി. കോളേജ് യൂണിയന്‍, എന്‍എസ്എസ് യുണിറ്റ്, ഇരിട്ടി റേഞ്ച് എക്‌സൈസ്, ആറളം പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. അംഗം യു.കെ.സുധാകരന്‍അധ്യക്ഷത വഹിച്ചു.

## Article Content

**വീര്‍പ്പാട്**: ശ്രീനാരായണഗുരു കോളജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി വീര്‍പ്പാട് ടൗണില്‍ വച്ച് തെരുവ് നാടകവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി. കോളേജ് യൂണിയന്‍, എന്‍എസ്എസ് യുണിറ്റ്, ഇരിട്ടി റേഞ്ച് എക്‌സൈസ്, ആറളം പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. അംഗം യു.കെ.സുധാകരന്‍അധ്യക്ഷത വഹിച്ചു.

ഇരിട്ടി റേഞ്ച് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സി.രഞ്ജിത്ത്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.ഒ.റോയ്, യൂണിയന്‍ സെക്രട്ടറി വി.അനുരാഗ്, സിഡിഎസ് അംഗങ്ങളായ ലീലാമ്മ, ഷീബ ബാബു, വിമുക്തി ക്ലബ്ബ് കണ്‍വീനര്‍ എം.ആര്‍.നിധിന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93095/veerpad)