---
title: "അഞ്ച് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തു."
english_title: "Five CITUs The porters were taken into custody by Perringom police."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93100/five-citus-the-porters-were-taken-into-custody-by-perringom-police"
published_at: "2023-01-29T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5c654729f8_image_(21).jpg"
keywords: []
---

# അഞ്ച് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തു.

> **Lead Summary:** **മാതമംഗലം : **മാതമംഗലം പോർക്കലി സ്റ്റീൽസിൽ പോലീസ് സംരക്ഷണത്തിൽ സ്വന്തം തൊഴിലാളികൾ ശനിയാഴ്ച സാധനങ്ങൾ ഇറക്കി. സി.ഐ.ടി.യു. പ്രതിഷേധവുമായി എത്തിയതിനാൽ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.

## Article Content

**മാതമംഗലം : **മാതമംഗലം പോർക്കലി സ്റ്റീൽസിൽ പോലീസ് സംരക്ഷണത്തിൽ സ്വന്തം തൊഴിലാളികൾ ശനിയാഴ്ച സാധനങ്ങൾ ഇറക്കി. സി.ഐ.ടി.യു. പ്രതിഷേധവുമായി എത്തിയതിനാൽ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.

ചരക്കിറക്കൽ തടയാൻ ശ്രമിച്ച അഞ്ച് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തു. മാതമംഗലത്തെ ചുമട്ടുതൊഴിലാളികളായ ഷിജു, രാജേഷ്, വിനോദ്, സുധീഷ്, രവീന്ദ്രൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോർക്കലി സ്റ്റീൽ പോലീസ് സംരക്ഷണത്തിലാണുള്ളത്. മാതമംഗലം പോർക്കലി സ്റ്റീൽസ് ഉടമ സ്വന്തം സ്ഥാപനത്തിൽ ചരക്കിറക്കാൻ ഹൈക്കോടതിയിൽനിന്ന് ഉത്തരവ് വാങ്ങിയിരുന്നു.

ശനിയാഴ്ച ലോറിയിൽനിന്ന് ചരക്കിറക്കാൻ തുടങ്ങിയപ്പോൾ മാതമംഗലത്തെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ തങ്ങളുടെ തൊഴിൽ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. പെരിങ്ങോം, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള പോലീസിന്റെ സംരക്ഷണത്തിലാണ് ലോഡിറക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93100/five-citus-the-porters-were-taken-into-custody-by-perringom-police)