---
title: " കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കന്നിക്കലവറയിൽ ദീപം തെളിച്ചു."
english_title: "As part of the festival, the lamp was lit in Kannikalavara."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93102/as-part-of-the-festival-the-lamp-was-lit-in-kannikalavara"
published_at: "2023-01-29T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5c6f056a68_image_(22).jpg"
keywords: []
---

#  കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കന്നിക്കലവറയിൽ ദീപം തെളിച്ചു.

> **Lead Summary:** **പയ്യന്നൂർ :** കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കന്നിക്കലവറയിൽ ദീപം തെളിച്ചു.

## Article Content

**പയ്യന്നൂർ :** കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കന്നിക്കലവറയിൽ ദീപം തെളിച്ചു.

പെരുങ്കളിയാട്ടത്തിന്റെ സവിശേഷ ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. പെരുങ്കളിയാട്ടത്തിന് ആവശ്യമായ മുഴുവൻ ഭക്ഷണസാധനങ്ങളും കന്നിക്കലവറയിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്.

കരിവെള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം ഉൾപ്പെടെ സമീപ കഴകങ്ങളിലെ ആചാരസ്ഥാനികരും കോയ്മമാരും വാല്യക്കാരും സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93102/as-part-of-the-festival-the-lamp-was-lit-in-kannikalavara)