---
title: "തൃശൂരില്‍ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93123/accident"
published_at: "2023-01-29T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5f31a1b8ae_images_(18).jpeg"
keywords: []
---

# തൃശൂരില്‍ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

> **Lead Summary:** **തൃശൂർ**: തൃശൂര്‍ ആര്യംപാടത്ത് കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

## Article Content

**തൃശൂർ**: തൃശൂര്‍ ആര്യംപാടത്ത് കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കര്‍ (23) ആണ് മരിച്ചത്. ഗോപി (22), വീരാങ്കന്‍ (28) എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. ഇവര്‍ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്.

കാലങ്ങളായി ടെയില്‍ പണിയുമായി ബന്ധപ്പെട്ട് ദേശമംഗലത്ത് കഴിയുന്നയാളാണ് മരിച്ച ശങ്കര്‍. അങ്കമാലിയിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. പൊലീസ് പിക്കപ്പ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93123/accident)