---
title: "വേക്കളം എ യു പി സ്കൂളിൽ എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടന്നു"
english_title: "Making LED Bulb held in vekkalam up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93136/making-led-bulb-held-in-vekkalam-up-school"
published_at: "2023-01-29T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d605ec30f47_IMG-20230129-WA0015.jpg"
keywords: []
---

# വേക്കളം എ യു പി സ്കൂളിൽ എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടന്നു

> **Lead Summary:** വേക്കളം എ യു പി സ്കൂളിൽ സ്മാർട്ട്‌ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടന്നു. സ്മാർട്ട്‌ എനർജി ക്ലബ്ബിന്റെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ സുബിൻലാൽ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു.

## Article Content

വേക്കളം എ യു പി സ്കൂളിൽ സ്മാർട്ട്‌ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടന്നു. സ്മാർട്ട്‌ എനർജി ക്ലബ്ബിന്റെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ സുബിൻലാൽ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു.

നമ്മുടെ വൈദ്യുതിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള, വൈദ്യുത ഉപഭോഗം കുറഞ്ഞ തരത്തിലുള്ള എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് വളരെ ഉപകാരപ്രദവും പുതിയ ഒരു അനുഭവവും ആക്കി മാറ്റാൻ ഇന്ന് നടന്ന ശിൽപ്പാശാലകൊണ്ട് സാധിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ കെ. പി രാജീവൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം ഷൈന സന്ദീപ് , സ്മാർട്ട്‌ എനർജി ക്ലബ്‌ സ്കൂൾ കോർഡിനേറ്റർ ടിനു അഗസ്റ്റിൻ, സയൻസ് ക്ലബ്‌ കോർഡിനേറ്റർ അനുശ്രീ ജി, ആശ്രിത് കെ , പ്രീത ബൈജു , നിഷ വി ഐ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93136/making-led-bulb-held-in-vekkalam-up-school)