---
title: "ഭാരത് ജോഡോ യാത്ര നാളെ അവസാനിക്കും"
english_title: "Bharath jodo yathra will complete on tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93138/bharath-jodo-yathra-will-complete-on-tomorrow"
published_at: "2023-01-29T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d60be8b1fa2_Screenshot_2023-01-29-11-32-00-57_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭാരത് ജോഡോ യാത്ര നാളെ അവസാനിക്കും

> **Lead Summary:** രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം. പദയാത്ര ഇന്ന് അവസാനിക്കും. പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും.

## Article Content

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം. പദയാത്ര ഇന്ന് അവസാനിക്കും. പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും.

രാഹുൽ ഗാന്ധി ലാൽ ചൗക്കിൽ പതാക ഉയർത്തുന്നതോടെ പദയാത്ര അവസാനിക്കും. വൈകുന്നേരം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കാശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാക ഉയർത്തും നാളെയാണ് സമാപന സമ്മേളനം.

ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികൾ വിട്ടുനിൽക്കും. ഇടതുപക്ഷത്ത് നിന്ന് സിപിഐ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93138/bharath-jodo-yathra-will-complete-on-tomorrow)