---
title: "ഗൂഡല്ലൂരിൽ മലയാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു"
english_title: " Malayli was killed by wild elephant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93141/malayli-was-killed-by-wild-elephant"
published_at: "2023-01-29T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d60d65ea3ff_162696-lrkfcomskj-1628694149.jpg"
keywords: []
---

# ഗൂഡല്ലൂരിൽ മലയാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

> **Lead Summary:** ഗൂഡല്ലൂർ ഓവാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ഓവാലി സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

## Article Content

ഗൂഡല്ലൂർ ഓവാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ഓവാലി സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

കാപ്പിത്തോട്ടത്തിൽ ജോലി പോകുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. നൗഷാദലിയുടെ ഒപ്പമുണ്ടായിരുന്ന ജമാലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും വനംവകുപ്പ് നടപടികളെടുക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93141/malayli-was-killed-by-wild-elephant)