---
title: "ബ്രിട്ടീഷ് കാർ നിർമ്മിച്ച് 200 വർഷം പൂർത്തിയാകുന്ന ചരിത്ര പ്രസിദ്ധമായ കണ്ണവം പഴയപാലം  കാട്  വെട്ടിത്തെളിച്ച് വൃത്തിയാക്കി "
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93191/kannavam"
published_at: "2023-01-29T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6463c96905_IMG-20230129-WA0065.jpg"
keywords: []
---

# ബ്രിട്ടീഷ് കാർ നിർമ്മിച്ച് 200 വർഷം പൂർത്തിയാകുന്ന ചരിത്ര പ്രസിദ്ധമായ കണ്ണവം പഴയപാലം  കാട്  വെട്ടിത്തെളിച്ച് വൃത്തിയാക്കി 

> **Lead Summary:** **കണ്ണവം**: ബ്രിട്ടീഷ് കാർ നിർമ്മിച്ച് 200 വർഷം പൂർത്തിയാകുന്ന ചരിത്ര പ്രസിദ്ധമായ കണ്ണവം പഴയപാലം കാട് മൂടി വൃകൃതമായ കാര്യം അറിഞ്ഞതിന്റെടിസ്ഥാനത്തിൽ കൂത്തുപറമ്പ് അഗ്നി രക്ഷാനിലയത്തിന് കീഴിലുളള സിവിൽ ഡിഫൻസ് അംഗങ്ങൾ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തംഗം ഷിജിത.പി. പ്രവർത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണവം**: ബ്രിട്ടീഷ് കാർ നിർമ്മിച്ച് 200 വർഷം പൂർത്തിയാകുന്ന ചരിത്ര പ്രസിദ്ധമായ കണ്ണവം പഴയപാലം കാട് മൂടി വൃകൃതമായ കാര്യം അറിഞ്ഞതിന്റെടിസ്ഥാനത്തിൽ കൂത്തുപറമ്പ് അഗ്നി രക്ഷാനിലയത്തിന് കീഴിലുളള സിവിൽ ഡിഫൻസ് അംഗങ്ങൾ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തംഗം ഷിജിത.പി. പ്രവർത്തി ഉദ്ഘാടനം ചെയ്തു.

അഗ്നിരക്ഷാ നിലയം ഓഫീസർ.പി.ഷാനിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.വി.ശ്രീധരൻ, പോസ്റ്റ് വാർഡൻ എം. സന്തോഷ് എന്നിവർ സംസാരിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളായ സജിത്ത്. പി.പി, രാജേഷ്.കെ, വിബിനേഷ്.പി, വാഴയിൽ ഭാസ്ക്കരൻ, ഷീസ.കെ.എം, സത്യപാലൻ.എം.കെ, രജിൽ. കെ, അക്ഷയ്.പി.കെ, സുബീഷ്.എം, റഷിത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93191/kannavam)