---
title: "വെള്ളമുണ്ട ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ  തിരുനാളാഘോഷം സമാപിച്ചു"
english_title: "Vellamunda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93194/vellamunda"
published_at: "2023-01-29T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d64c2ac65ea_Picsart_23-01-29_16-06-04-998.jpg"
keywords: []
---

# വെള്ളമുണ്ട ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ  തിരുനാളാഘോഷം സമാപിച്ചു

> **Lead Summary:** **വെള്ളമുണ്ട : **ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളാഘോഷം സമാപിച്ചു. ഇടവക വികാരി ഫാദർ ജോണി കളപ്പുരയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ തിരുനാളിൻ്റെ ഭാഗമായി വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ,വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു.

## Article Content

**വെള്ളമുണ്ട : **ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളാഘോഷം സമാപിച്ചു. ഇടവക വികാരി ഫാദർ ജോണി കളപ്പുരയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ തിരുനാളിൻ്റെ ഭാഗമായി വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ,വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു.

വെള്ളമുണ്ട എട്ടേ നാൽ ഗ്രോട്ടോയിലേക്ക് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടത്തിയ നഗര പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ അണിനിരന്നു. വിശുദ്ധ കുർബാനക്ക് ഫാ.ജോസ് മൊളോപറമ്പിൽ, ഫാ. സുനിൽ വട്ടുകുന്നേൽ എന്നിവർ കാർമ്മികത്വം വഹിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന പയ്യംമ്പള്ളി പള്ളി ഫൊറോന വികാരി ഫാ.സുനിൽ വട്ടുകുന്നേലിനെ തിരുനാളിനോടനുബന്ധിച്ച് ഒഴുക്കൻമൂല ഇടവക ജനം ആദരിച്ചു. ട്രസ്റ്റി ബേബി കുന്നുമ്മൽ പൊന്നാട അണിയിച്ചു. നേർച്ചഭക്ഷണത്തോടെയാണ് ത്രിദിന തിരുനാളാഘോഷം സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93194/vellamunda)