---
title: "ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ"
english_title: "A 19-year-old girl was found dead in the hospital premises"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93227/a-19-year-old-girl-was-found-dead-in-the-hospital-premises"
published_at: "2023-01-29T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d680d6b5505_WhatsApp_Image_2023-01-29_at_7.50.54_PM.jpeg"
keywords: []
---

# ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ

> **Lead Summary:** **സുൽത്താൻ ബത്തേരി: **സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര യെയാണ് ഞായറാഴ്ച വൈകീട്ട് 4.30ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികൾ കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തി.

## Article Content

**സുൽത്താൻ ബത്തേരി: **സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര യെയാണ് ഞായറാഴ്ച വൈകീട്ട് 4.30ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികൾ കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തി.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ല എന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ ബത്തേരിയിൽ തന്നെ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു. പാരാമെഡിക്കൽ വിദ്യാർഥിനിയാണ് മരിച്ച അക്ഷര. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93227/a-19-year-old-girl-was-found-dead-in-the-hospital-premises)