സഹോദരിമാർക്ക് സ​ഹ​പാ​ഠി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ത​ണ​ലി​ൽ സ്വ​ന്ത​മാ​യി വീ​ടൊ​രു​ങ്ങി.

സഹോദരിമാർക്ക് സ​ഹ​പാ​ഠി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ത​ണ​ലി​ൽ സ്വ​ന്ത​മാ​യി വീ​ടൊ​രു​ങ്ങി.
Jan 29, 2023 08:51 PM | By Daniya

ത​ല​ശ്ശേ​രി: മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ത​ണ​ലി​ൽ സ്വ​ന്ത​മാ​യി വീ​ടൊ​രു​ങ്ങി. ക​തി​രൂ​ർ ഗ​വ.​ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് സ്കൂ​ൾ മു​ൻ​കൈ​യെ​ടു​ത്ത് പാ​ട്യം പ​ഞ്ചാ​യ​ത്തി​ലെ കോ​ങ്ങാ​റ്റ​യി​ൽ അ​ഞ്ച് സെ​ന്റ് സ്ഥ​ല​ത്ത് സ്വ​ന്തം വീ​ട് നി​ർ​മി​ച്ചുന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വീ​ടി​ന്റെ താ​ക്കോ​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റും.

കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ചെ​യ​ർ​മാ​നും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ​ൻ ക​ർ​ത്ത ക​ൺ​വീ​ന​റു​മാ​യു​ള്ള ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള പ​ണ​വും മ​റ്റും സ്വ​രൂ​പി​ച്ച​ത്. ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ത്തി​ന് വേ​റ്റു​മ്മ​ൽ മ​ഹ​ല്ല് ക​മ്മി​റ്റി​യും മ​റ്റ് ഉ​ദാ​ര​മ​തി​ക​ളു ചേ​ർ​ന്ന് ഭൂ​മി വാ​ങ്ങി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 12.5 ല​ക്ഷ​ത്തോ​ളം വീ​ട് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യി. ക​തി​രൂ​ർ വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ പ്ലം​ബി​ങ് സാ​മ​ഗ്രി​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കി. നി​ര​വ​ധി വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും വീ​ട് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ലെ​ന്ന കാ​ര്യം അ​ധ്യാ​പ​ക​ർ അ​റി​ഞ്ഞ​തോ​ടെ സ്കൂ​ൾ സ്റ്റാ​ഫ് മീ​റ്റി​ങ്ങി​ൽ ച​ർ​ച്ച ചെ​യ്തു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി.​ടി.​എ പ്ര​സി​ഡ​ന്റ് പി. ​ശ്രീ​ജേ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ് ക​ർ​ത്ത, പ്രി​ൻ​സി​പ്പ​ൽ എ​സ്. അ​നി​ത, ച​ന്ദ്ര​ൻ ക​ക്കോ​ത്ത്, പി. ​പ്ര​മോ​ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

The sisters had their own home in the shadow of their classmates and locals.

Next TV

Related Stories
പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

Apr 24, 2024 01:28 AM

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ്...

Read More >>
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 24, 2024 01:05 AM

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി Iritty Samachar-April 23, 2024   മട്ടന്നൂർ കോളാരിയിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ...

Read More >>
യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

Apr 23, 2024 10:24 PM

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ...

Read More >>
News Roundup