---
title: "ചേംബർ ഓഫ് കൊട്ടിയൂർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി "
english_title: "Chamber of Kotiyur organized family reunion and inauguration of new office bearers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93256/chamber-of-kotiyur-organized-family-reunion-and-inauguration-of-new-office-bearers"
published_at: "2023-01-29T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d69777a5170_WhatsApp_Image_2023-01-29_at_9.21.00_PM.jpeg"
keywords: []
---

# ചേംബർ ഓഫ് കൊട്ടിയൂർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി 

> **Lead Summary:** **കൊട്ടിയൂർ:** ചേംബർ ഓഫ് കൊട്ടിയൂർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു .

## Article Content

**കൊട്ടിയൂർ:** ചേംബർ ഓഫ് കൊട്ടിയൂർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു .

സി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പി.തങ്കപ്പൻ, സണ്ണി വേലിക്കകത്ത്, വേണു ചെറിയത്ത്, ജോയ് സെബാസ്റ്റ്യൻ ഓരത്തേൽ, കൊട്ടിയൂർ ശശി, എ.ഷിന്റോ, ഷാജി തോമസ്, ടി.കെ.ബാബു, സിബിച്ചൻ പാറയ്ക്കൽ, വി.എ.നിഷാദ്, കെ.പി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡോ . സൗമ്യ ക്ലാസ് എടുത്തു. പുതിയ ഭാരവാഹികളായി ടി.കെ.ബാബു ( പ്രസിഡന്റ്), കെ.പി.അനിൽ കുമാർ (വൈസ് പ്രസിഡന്റ്), സിബിച്ചൻ പാറയ്ക്കൽ ( സെക്രട്ടറി), പി.എ.ഫസിലുദ്ദീൻ (ജോയിന്റ് സെക്രട്ടറി), വി.എ.നിഷാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93256/chamber-of-kotiyur-organized-family-reunion-and-inauguration-of-new-office-bearers)