അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധു അറസ്റ്റില്‍

അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധു അറസ്റ്റില്‍
Jan 30, 2023 06:42 AM | By sukanya

മലപ്പുറം: അയല്‍വാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി കാരാപറമ്പില്‍  വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വേലായുധന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ 26 ന് രാത്രി 9.30ന് ഇയാള്‍ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താന്‍ ചെന്ന അയല്‍വാസിയെ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.

തീ പടര്‍ന്നയുടന്‍ പൊള്ളലേറ്റ യുവാവ് ടീ ഷര്‍ട്ട് ഊരിമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. പൊള്ളലേറ്റയാളുടെ പിതാവിന്റെ അനിയനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. പാണ്ടിക്കാട് സി ഐ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Arrested

Next TV

Related Stories
#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 02:03 PM

#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻnewdelhi...

Read More >>
കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Apr 25, 2024 01:40 PM

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ...

Read More >>
 കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Apr 25, 2024 01:37 PM

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ്...

Read More >>
#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

Apr 25, 2024 01:36 PM

#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു...

Read More >>
#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

Apr 25, 2024 01:31 PM

#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ്...

Read More >>
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

Apr 25, 2024 01:27 PM

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ...

Read More >>
Top Stories










News Roundup