മണത്തണ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി രക്തസാക്ഷി ദിനാചരണം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജുവർഗീസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് പാറയ്ക്കൽ, മധുസൂദനൻ ആയ്യോത്തുംച്ചാൽ, വിജയൻ മാത്തോട്ടം, പി. മുഹമ്മദ്, കെ.കുഞ്ഞ് കാരിമല, എന്നിവർ പങ്കെടുത്തു.
Manathana