---
title: "ഭൂരിപക്ഷ മതവർഗീയതയെ കുറിച്ച് ഗാന്ധിജി എന്നും ബോധവാനായിരുന്നു: മുഖ്യമന്ത്രി"
english_title: "Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93364/chief-minister"
published_at: "2023-01-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77556f4205_Screenshot_2023-01-30-13-12-38-20_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭൂരിപക്ഷ മതവർഗീയതയെ കുറിച്ച് ഗാന്ധിജി എന്നും ബോധവാനായിരുന്നു: മുഖ്യമന്ത്രി

> **Lead Summary:** ഭൂരിപക്ഷ മതവർഗീയത ഉയർത്തുന്ന ഭീഷണികളെ കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്ക് വേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെ ഗാന്ധി നില കൊണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

ഭൂരിപക്ഷ മതവർഗീയത ഉയർത്തുന്ന ഭീഷണികളെ കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്ക് വേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെ ഗാന്ധി നില കൊണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർ എസ് എസ്. ആ ആർഎസ്എസ് ആണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93364/chief-minister)