---
title: "പേടി വേണ്ട ജവാന്റെ വില കൂട്ടില്ല - ശുപാര്‍ശ സര്‍ക്കാര്‍ തള്ളി"
english_title: "jawan ram mrp increase "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93373/jawan-ram-mrp-increase"
published_at: "2023-01-30T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77b9c5cb8c_jawan.jpg"
keywords: []
---

# പേടി വേണ്ട ജവാന്റെ വില കൂട്ടില്ല - ശുപാര്‍ശ സര്‍ക്കാര്‍ തള്ളി

> **Lead Summary:** ബിവറേജസ് കോര്‍പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മദ്യക്കമ്ബനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കി. ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്‌സ് റം ഉല്‍പാദിപ്പിക്കുന്നുണ്ട്.

## Article Content

ബിവറേജസ് കോര്‍പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മദ്യക്കമ്ബനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കി. ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്‌സ് റം ഉല്‍പാദിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93373/jawan-ram-mrp-increase)