---
title: "വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു"
english_title: "A calf died after being attacked by a tiger in Wayanad collier"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93379/a-calf-died-after-being-attacked-by-a-tiger-in-wayanad-collier"
published_at: "2023-01-30T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77ee2da4f1_IMG-20230130-WA0074.jpg"
keywords: []
---

# വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു

> **Lead Summary:** **കോളേരി**: മുട്ടത്ത് ഹണിമോന്റെ പശുക്കിടാവിനെയാണ് രാത്രി കടുവ കൊന്നത്. പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

## Article Content

**കോളേരി**: മുട്ടത്ത് ഹണിമോന്റെ പശുക്കിടാവിനെയാണ് രാത്രി കടുവ കൊന്നത്. പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

കടുവയെ കൂട് വച്ച് പിടികൂടണമെന്നും പരപ്പനങ്ങാടി പ്രദേശത്തെ കടുവാ ശല്യം ശാശ്വതമായി പരിഹരിക്കണമെന്നുമാണ് ആവശ്യം. സ്ഥലത്തെത്തിയ വനംവകുപ്പധികൃതർ നാട്ടുകാരുമായി ചര്‍ച്ച തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93379/a-calf-died-after-being-attacked-by-a-tiger-in-wayanad-collier)