---
title: "ഡി ടി എച്ച്  ടെക്നിഷ്യൻമാരെ ക്ഷേമനിധിയിലും സർക്കാർ മെഡിക്ലെയിമിലും ഉൾപ്പെടുത്തണമെന്ന് എ കെ ഡി ടി യു"
english_title: "A k d t u"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93401/a-k-d-t-u"
published_at: "2023-01-30T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d792113fb9f_Picsart_23-01-30_15-16-19-257.jpg"
keywords: []
---

# ഡി ടി എച്ച്  ടെക്നിഷ്യൻമാരെ ക്ഷേമനിധിയിലും സർക്കാർ മെഡിക്ലെയിമിലും ഉൾപ്പെടുത്തണമെന്ന് എ കെ ഡി ടി യു

> **Lead Summary:** **ആലപ്പുഴ**: ഓൾ കേരള ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനവും സംഘടനയുടെ ഒന്നാം വാർഷികവും ആലപ്പുഴയിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പ്രശാന്ത് കുമ്പള അധ്യക്ഷനായി.

## Article Content

**ആലപ്പുഴ**: ഓൾ കേരള ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനവും സംഘടനയുടെ ഒന്നാം വാർഷികവും ആലപ്പുഴയിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പ്രശാന്ത് കുമ്പള അധ്യക്ഷനായി.

മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ ആർ.വിനിത , ബി.നസീർ,രാഖി റജികുമാർ,കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ,അനിൽകുമാർ മുളങ്കാടകം എന്നിവർ പ്രസംഗിച്ചു. സംസഥാന സെക്രട്ടറി ബിജു കൊട്ടിയം സ്വാഗതവും ട്രഷറർ പത്മനാഭൻ കണ്ണൂർ നന്ദിയും പറഞ്ഞു.

ഡി ടി എച്ച് ടെക്നിഷ്യൻമാരെ ക്ഷേമനിധിയിലും സർക്കാർ മെഡിക്ലെയിമിലും ഇ എസ് ഐ യിലും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് സംഘടനാ ഭാരവാഹികൾ നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93401/a-k-d-t-u)