---
title: "ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ഉടന്‍"
english_title: "big boss malayalam coming soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93412/big-boss-malayalam-coming-soon"
published_at: "2023-01-30T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7a248a03da_big_boss_5.jpg"
keywords: []
---

# ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ഉടന്‍

> **Lead Summary:** ജനപ്രിയമായ റിയലിറ്റി ഷോ ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാമത്ത് സീസണ്‍ ഉടന്‍ ആരംഭിക്കുന്നു. ഇത് സംബന്ധുച്ചുള്ള അറിയിപ്പ് ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കി കഴിഞ്ഞു. മോഹന്‍ലാല്‍ തന്നെയാണ് അഞ്ചാം സീസണിന്റെ അവതാരകന്‍. ഭാരതി എയടെല്ലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. മാര്‍ച്ച്‌ 26ന് പുതിയ സീസണിന്റെ ഗ്രാന്‍ഡ് ലോഞ്ച് നടത്തി പുതിയ മത്സരാര്‍ഥിക പരിചയപ്പെടുത്താനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിടുന്നത്.

## Article Content

ജനപ്രിയമായ റിയലിറ്റി ഷോ ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാമത്ത് സീസണ്‍ ഉടന്‍ ആരംഭിക്കുന്നു. ഇത് സംബന്ധുച്ചുള്ള അറിയിപ്പ് ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കി കഴിഞ്ഞു. മോഹന്‍ലാല്‍ തന്നെയാണ് അഞ്ചാം സീസണിന്റെ അവതാരകന്‍. ഭാരതി എയടെല്ലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. മാര്‍ച്ച്‌ 26ന് പുതിയ സീസണിന്റെ ഗ്രാന്‍ഡ് ലോഞ്ച് നടത്തി പുതിയ മത്സരാര്‍ഥിക പരിചയപ്പെടുത്താനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിടുന്നത്.

ഇത്തവണ സര്‍പ്രൈസായി ബിഗ് ബോസ് നല്‍കുന്നത് മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ പൊതുജനത്തില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ അവതരിപ്പിച്ച 24 മണിക്കൂര്‍ ലൈവ് സ്ട്രീമിങ്ങും ഇത്തവണയുണ്ട്. എപ്പിസോഡുകള്‍ ഏഷ്യനെറ്റിലും ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാലുമാണ് ലഭിക്കുക. കൂടാതെ ഹോട്ട്സ്റ്റാറില്‍ എപ്പിസോഡുകള്‍ കാണാനും സാധിക്കും. അതോടൊപ്പം ഷോയുടെ പ്രൊമോ ഷൂട്ടിങ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93412/big-boss-malayalam-coming-soon)