---
title: "നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു"
english_title: "Nelliot Bhagwati Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93425/nelliot-bhagwati-temple"
published_at: "2023-01-30T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7aec045af4_Screenshot_2023-01-30-17-09-26-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ബക്കളം:** നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു. അന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ നെല്ലിയോട് ദുർഗ്ഗാ ഭഗവതീ ക്ഷേത്രം.

## Article Content

**ബക്കളം:** നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു. അന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ നെല്ലിയോട് ദുർഗ്ഗാ ഭഗവതീ ക്ഷേത്രം.

ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഏപ്രിൽ 20 മുതൽ 30 വരെയുള്ള തീയതികളിലായി ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പി പി മുരളി,പി രതീശൻ, ടി ടി സുധി പി രാജൻ, പി.ടി. മുരളീധരന്‍ , ടി ബാലകൃഷ്ണൻ, സജി ഭാസ്കർ ,പി വി സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ പി പി മുരളി, ചെയർമാനായും പി വി സതീഷ് കുമാർ കൺവീനറായും പി മുകുന്ദൻ, സി എം കൃഷ്ണൻ തുടങ്ങിയവർ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. ന്യൂസ് ബ്യൂറോ തളിപ്പറമ്പ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93425/nelliot-bhagwati-temple)