---
title: "പേരാവൂർ മേഖല ടെക്നിക്കൽ പരിശീലന കളരി ആരംഭിച്ചു"
english_title: "Peravoor Region Technical Training College started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93429/peravoor-region-technical-training-college-started"
published_at: "2023-01-30T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7b1e212c59_Screenshot_2023-01-30-17-26-43-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേരാവൂർ മേഖല ടെക്നിക്കൽ പരിശീലന കളരി ആരംഭിച്ചു

> **Lead Summary:** **പേരാവൂർ**: ഓൾ കേരള ലൈസൻസ് വയർമാൻ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ മേഖല ടെക്നിക്കൽ പരിശീലന കളരി ഇന്ന് 30 1 23 തിങ്കളാഴ്ച രാവിലെ പേരാവൂർ ഗ്രാമീണ ബാങ്കിന്റെ മുകളിൽ ആരംഭിച്ചു. എ കെ എൽ ഡബ്ലിയു എ ജില്ലാ ജോയിൻ സെക്രട്ടറി പ്രദീപൻ.സി സ്വാഗതം പറഞ്ഞു.

## Article Content

**പേരാവൂർ**: ഓൾ കേരള ലൈസൻസ് വയർമാൻ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ മേഖല ടെക്നിക്കൽ പരിശീലന കളരി ഇന്ന് 30 1 23 തിങ്കളാഴ്ച രാവിലെ പേരാവൂർ ഗ്രാമീണ ബാങ്കിന്റെ മുകളിൽ ആരംഭിച്ചു. എ കെ എൽ ഡബ്ലിയു എ ജില്ലാ ജോയിൻ സെക്രട്ടറി പ്രദീപൻ.സി സ്വാഗതം പറഞ്ഞു.

എ കെ എൽ ഡബ്ലിയു എ ജില്ലാ പ്രസിഡണ്ട് എംഎം രമേശൻ അധ്യക്ഷനായിരുന്നു എ കെ എൽ ഡബ്ലിയു എ സംസ്ഥാന വൈസ് പ്രസിഡണ്ട് ജഗദ് മോഹൻ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി കാക്കയങ്ങാട് സെയിൽസ് ഓഫീസ് സബ് എൻജിനീയർ അബ്ദുൽ മുനീർ ക്ലാസ് എടുക്കുകയും ചെയ്തു. എ കെ എൽ ഡബ്ലിയു എ ജില്ലാ വൈസ് പ്രസിഡണ്ട് ജോർജ് സിസി, എ കെ എൽ ഡബ്ലിയു എ പേരാവൂർ മേഖല പ്രസിഡണ്ട് തോമസുകുട്ടി ഇ റ്റി, എ കെ എൽ ഡബ്ലിയു എ പേരാവൂർ മേഖല സെക്രട്ടറി ഷൈജു സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു.

എ കെ എൽ ഡബ്ലിയു എ സംസ്ഥാന ഐടി കോഡിനേറ്റർദിലീപ് ഇത്തിക്ക, എ കെ എൽ ഡബ്ലിയു എ ജില്ലാ ട്രഷറർ വിടികെ രമേശൻ,എ കെ എൽ ഡബ്ലിയു എ പേരാവൂർ മേഖല ഐടി കോഡിനേറ്റർ ഡാനി പി ഡി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93429/peravoor-region-technical-training-college-started)