---
title: "കേരളാ ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു"
english_title: "Kerala Grameen Bank Kirjpally branch was inaugurated by Peravoor MLA Adv: Sunny Joseph."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93471/kerala-grameen-bank-kirjpally-branch-was-inaugurated-by-peravoor-mla-adv-sunny-joseph"
published_at: "2023-01-30T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7d6b66a8fa_index.jpg"
keywords: []
---

# കേരളാ ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **കീഴ്പ്പള്ളി**: കീഴ്പ്പള്ളി ടൗണിൽ ചതിരൂർ റോഡിൽ മഞ്ഞക്കുന്നേൽ ബിൽഡിംഗിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്ന കേരളാ ഗ്രാമീൺ ബാങ്ക് ശാഖയാണ് ചതിരൂർ റോഡിൽ കോമത്ത് ബിൽഡിംഗിന് എതിർ വശം പുതുതായി നിർമ്മിച്ച ശാലോം ബിൽഡിംഗിലേക്ക് മാറിയത്.

## Article Content

**കീഴ്പ്പള്ളി**: കീഴ്പ്പള്ളി ടൗണിൽ ചതിരൂർ റോഡിൽ മഞ്ഞക്കുന്നേൽ ബിൽഡിംഗിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്ന കേരളാ ഗ്രാമീൺ ബാങ്ക് ശാഖയാണ് ചതിരൂർ റോഡിൽ കോമത്ത് ബിൽഡിംഗിന് എതിർ വശം പുതുതായി നിർമ്മിച്ച ശാലോം ബിൽഡിംഗിലേക്ക് മാറിയത്.

പുതിയ ബിൽഡിംഗിൽ ബാങ്ക് പ്രവർത്തനോദ്ഘാടനം പേരാവൂർ എം എൽ എ അഡ്വ: സണ്ണി ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ കേരളാ ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ എ.കെ സുധാകരൻ അദ്ധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, പഞ്ചായത്തഗം വത്സാ ജോസ് , റഷീദ് പാനേരി എന്നിവർ സംസാരിച്ചു.

ബ്രാഞ്ച് മാനേജർ ടിജോ ജോർജ് സ്വാഗതവും അസിസ്റ്റന്റ് മാനേജർ എം ഹരിത നന്ദിയും പറഞ്ഞു.. അസിസ്റ്റന്റ് മാനേജർ ആനന്ദ് കുമാർ , ജീവനക്കാരായ പി അശ്വതി, അലിയ എഡ്വിൻ , ബെന്നി തോമസ്, ലിന്റോ വർക്കി, കെ കെ രവീന്ദ്രൻ , കെ.കൃഷ്ണൻ ,പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93471/kerala-grameen-bank-kirjpally-branch-was-inaugurated-by-peravoor-mla-adv-sunny-joseph)