---
title: "മഞ്ഞളാംപുറം യുപി സ്കൂളിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു."
english_title: "A commemoration meeting was organized under the leadership of Social Science Club at Manjalampuram UP School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93485/a-commemoration-meeting-was-organized-under-the-leadership-of-social-science-club-at-manjalampuram-up-school"
published_at: "2023-01-30T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7de826852f_kelakam.jpg"
keywords: []
---

# മഞ്ഞളാംപുറം യുപി സ്കൂളിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

> **Lead Summary:** **കേളകം:** രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഞ്ഞളാംപുറം യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

## Article Content

**കേളകം:** രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഞ്ഞളാംപുറം യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് റോസമ്മ പരിപാടിക്ക് നേതൃത്വം നൽകി. ഷാജു അലക്സ്, മോളി ഡോമിനിക്ക്, സിസ്റ്റർ മിനി ക്രോമസ്, ഷീജ പി മാത്യു, സിസ്റ്റർ സ്മിത ത്രേസ്യാമ്മ, രശ്മി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93485/a-commemoration-meeting-was-organized-under-the-leadership-of-social-science-club-at-manjalampuram-up-school)