---
title: "കെ സുധാകരന് മറുപടിയുമായി  മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "k sudhakaran  mullaplli ramachandran   Dispute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9349/k-sudhakaran-mullaplli-ramachandran-dispute"
published_at: "2021-11-07T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187977bc2850_k sudhakaran.jpg"
keywords: []
---

# കെ സുധാകരന് മറുപടിയുമായി  മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** കെ സുധാകരന് മറുപടിയുമായി മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഞാന്‍ ഇതുവരെ ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

കെ സുധാകരന് മറുപടിയുമായി മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഞാന്‍ ഇതുവരെ ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം. കെ സുധാകരന്‍ വളരെ അച്ചടക്കത്തോടെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചയാളാണ് താന്‍. അതുകൊണ്ട് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധബുദ്ധിയുണ്ട്.

അതുകൊണ്ടാണ് മൗനിയായി നില്‍ക്കുന്നത്. പക്ഷേ തന്റെ മൗനം വാചാലമാണെന്നത് കേരളത്തിനറിയാമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നയാള്‍ തന്നെ മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയായ നിലപാടല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് പുനഃസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാര്‍മികമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9349/k-sudhakaran-mullaplli-ramachandran-dispute)