---
title: "ഡൽഹിയിൽ 7 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93574/delhi"
published_at: "2023-01-31T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8b1a7babf8_IMG-20230131-WA0030.jpg"
keywords: []
---

# ഡൽഹിയിൽ 7 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്

> **Lead Summary:** **ഡൽഹി**: ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. 7 വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 25 വിദ്യാർത്ഥികൾ അടക്കം 29 പേർക്ക് പരുക്കേറ്റു.സലിംഗർ ഫ്‌ളൈ ഓവറിൽ വച്ചായിരുന്നു അപകടം. നാല് സ്‌കൂൾ ബസ്സുകളും ഒരും കാറും , ഓട്ടോയും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. 216 സ്‌കൂൾ കുട്ടികളാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്.

## Article Content

**ഡൽഹി**: ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. 7 വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 25 വിദ്യാർത്ഥികൾ അടക്കം 29 പേർക്ക് പരുക്കേറ്റു.സലിംഗർ ഫ്‌ളൈ ഓവറിൽ വച്ചായിരുന്നു അപകടം. നാല് സ്‌കൂൾ ബസ്സുകളും ഒരും കാറും , ഓട്ടോയും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. 216 സ്‌കൂൾ കുട്ടികളാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്.

ഇതിൽ 25 കുട്ടികൾക്കും മൂന്ന് സ്‌കൂൾ ജീവനക്കാർക്കും മറ്റൊരു വാഹനത്തിലെ വ്യക്തിക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93574/delhi)