---
title: "ചിന്ത ജെറോമിന്റെ പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സമിതിയെ നിയോഗിക്കും"
english_title: "Chintha Jerome's"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93588/chintha-jeromes"
published_at: "2023-01-31T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8bdd375460_chintha_jerome_(1)_(1).jpg"
keywords: []
---

# ചിന്ത ജെറോമിന്റെ പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സമിതിയെ നിയോഗിക്കും

> **Lead Summary:** ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയോഗിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. ചിന്ത ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

## Article Content

ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയോഗിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. ചിന്ത ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഗവർണർക്കും കേരള സർവകലാശാല വിസിക്കും നൽകിയ നിവേദനത്തിലാണ് ഈ ആവശ്യമുയർത്തിയത്. ഡോ. പി പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും എച്ച് ആർ സി സി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചിന്തയുടെ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയർന്നിരുന്നു.

ആശയങ്ങളും രചനയും മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93588/chintha-jeromes)