---
title: "ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി"
english_title: "BJP Koothuparamba constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93608/bjp-koothuparamba-constituency"
published_at: "2023-01-31T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8c967daef1_Screenshot_2023-01-31-13-20-02-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

> **Lead Summary:**  പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കെതിരേയും ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി.കെ. സുരേഷിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. ചെറുവാഞ്ചേരിയിൽനിന്ന്‌ ആരംഭിച്ച പദയാത്ര ബി.ജെ.പി. ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് സി.കെ. സുരേഷിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.

## Article Content

 പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കെതിരേയും ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി.കെ. സുരേഷിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. ചെറുവാഞ്ചേരിയിൽനിന്ന്‌ ആരംഭിച്ച പദയാത്ര ബി.ജെ.പി. ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് സി.കെ. സുരേഷിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.

രഘുനാഥ് ചെറുവാഞ്ചേരി അധ്യക്ഷതവഹിച്ചു. വിവിധ സ്ഥലങ്ങലിലെ സ്വീകരണത്തിനുശേഷം കൂത്തുപറമ്പിൽ സമാപന നടന്ന സമ്മേളനത്തിൽ ആർ.വി. ശശിധരൻ അധ്യക്ഷതവഹിച്ചു. ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ഉപാധ്യക്ഷൻ വി.വി. രാജൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, വി.പി. സുരേന്ദ്രൻ, പി. ഷൈജു, ടി.കെ. സജീവൻ എന്നിവർ സംസാരിച്ചു.

പദയാത്രക്ക് നൽകിയ സ്വീകരണ കേന്ദ്രങ്ങളിൽ ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷൻ സി.പി. സംഗീത, കൂട്ട ജയപ്രകാശ്, രാജേഷ് കൊച്ചിനങ്ങാടി, ജയദേവൻ മൊകേരി, എൻ. രതി, രാജൻ പുതുക്കുടി, ടി.കെ. ഷിബു, ടി.പി. ശശി പത്തായക്കുന്ന്, അജയ് മുരളി, പി. ദിനിൽ, സുരേന്ദ്രൻ കോട്ടയംപൊയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93608/bjp-koothuparamba-constituency)