---
title: "തിരുനെല്ലി വിത്തുത്സവം: 2023 ഫെബ്രുവരി 10 മുതൽ 12 വരെ, സംഘാടക സമിതി രൂപീകരിച്ചു"
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93615/thirunelli"
published_at: "2023-01-31T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8cd805a32b_IMG-20230131-WA0030.jpg"
keywords: []
---

# തിരുനെല്ലി വിത്തുത്സവം: 2023 ഫെബ്രുവരി 10 മുതൽ 12 വരെ, സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:**  **കാട്ടിക്കുളം :**വയനാട്ടിലെ പരമ്പരാഗത കാർഷിക-ഭക്ഷ്യ വൈവിധ്യത്തിന്റെ ഏറ്റവും വലിയ മേളയായ തിരുനെല്ലി വിത്തുത്സവം ഫെബ്രുവരി പത്തുമുതൽ പന്ത്രണ്ട് വരെ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.മാനന്തവാടി നിയോജമണ്ഡലം എം.എൽ.എ ശ്രീ ഒ.ആർ. കേളു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷംസാദ് മരയ്ക്കാർ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി എന്നിവർ രക്ഷാധികാരികളായും,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി.വി ബാലകൃഷ്ണൻ ചെയർമാനായും,തിരുനെല്ലി കർഷക ഉത്പാദക സംഘം സി.ഇ.ഒ രാജേഷ് കൃഷ്ണൻ കൺവീനറായും,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ജില്ലാ ജൈവ വൈവിധ്യബോർഡ്,കൃഷി വകുപ്പ്,വനം വകുപ്പ്, കുടുംബശ്രീ മിഷൻ,ബ്രഹ്മഗിരി ഡവലപ്പ്മെൻറ് സൊസൈറ്റി,കിസ്റ്റോൺ ഫൗണ്ടേഷൻ,താലൂക്ക് ലൈബ്രറി കൗൺസിൽ, തണൽ അഗ്രോ ഇക്കോളജി സെന്റർ, മഹിളസമഖ്യ സൊസൈറ്റി, ഹ്യുംസ് സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, പ്രാദേശിക കാർഷിക സംഘങ്ങൾ,ക്ഷീര സംഘങ്ങൾ, വ്യാപാരി വ്യവസായി സംഘങ്ങൾ, മാനന്തവാടി ബ്ലോക്കിലെ സ്കൂൾ കോളേജ് പ്രതിനിധികൾ, എന്നിവർ ഉൾപ്പെട്ട വിപുലമായ സംഘാടക സമിതി രൂപീകൃതമായി.

## Article Content

 **കാട്ടിക്കുളം :**വയനാട്ടിലെ പരമ്പരാഗത കാർഷിക-ഭക്ഷ്യ വൈവിധ്യത്തിന്റെ ഏറ്റവും വലിയ മേളയായ തിരുനെല്ലി വിത്തുത്സവം ഫെബ്രുവരി പത്തുമുതൽ പന്ത്രണ്ട് വരെ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.മാനന്തവാടി നിയോജമണ്ഡലം എം.എൽ.എ ശ്രീ ഒ.ആർ. കേളു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷംസാദ് മരയ്ക്കാർ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി എന്നിവർ രക്ഷാധികാരികളായും,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി.വി ബാലകൃഷ്ണൻ ചെയർമാനായും,തിരുനെല്ലി കർഷക ഉത്പാദക സംഘം സി.ഇ.ഒ രാജേഷ് കൃഷ്ണൻ കൺവീനറായും,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ജില്ലാ ജൈവ വൈവിധ്യബോർഡ്,കൃഷി വകുപ്പ്,വനം വകുപ്പ്, കുടുംബശ്രീ മിഷൻ,ബ്രഹ്മഗിരി ഡവലപ്പ്മെൻറ് സൊസൈറ്റി,കിസ്റ്റോൺ ഫൗണ്ടേഷൻ,താലൂക്ക് ലൈബ്രറി കൗൺസിൽ, തണൽ അഗ്രോ ഇക്കോളജി സെന്റർ, മഹിളസമഖ്യ സൊസൈറ്റി, ഹ്യുംസ് സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, പ്രാദേശിക കാർഷിക സംഘങ്ങൾ,ക്ഷീര സംഘങ്ങൾ, വ്യാപാരി വ്യവസായി സംഘങ്ങൾ, മാനന്തവാടി ബ്ലോക്കിലെ സ്കൂൾ കോളേജ് പ്രതിനിധികൾ, എന്നിവർ ഉൾപ്പെട്ട വിപുലമായ സംഘാടക സമിതി രൂപീകൃതമായി.

പതിമൂന്നോളം പവലയിനുകളായി നെല്ല്, ചെറുധാന്യങ്ങൾ, കിഴങ്ങ് വിളകൾ, കുരുമുളക്,കാപ്പി,പച്ചക്കറി,വാഴ എന്നിവയുടെ വൈവിധ്യമാർന്ന നാടൻ വിത്തുകളുടെ പ്രദർശനവും വിപണനവും അതോടെപ്പം നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും കലാ സാംസ്കാരിക പരിപാടികളും വയനാടിന്റെ കായികാവേശമായ വടംവലിയും തിരുനെല്ലി വിത്തുത്സവത്തിന് മാറ്റ്കൂട്ടും. തിരുനെല്ലി വിത്തുത്സവത്തിന്റെ ലോഗോ രൂപകൽപ്പന മത്സരം സംഘാടക സമിതി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ വിത്തുത്സവത്തിന്റെ മുഖചിഹ്‌നമാവുകയും സമ്മാനം വിത്തുൽസവവേദിയിൽ വെച്ച് നൽകുന്നതുമായിരിക്കുമെന്ന് സംഘടക സമിതി അറിയിച്ചു.ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 9846320974,9947968775 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93615/thirunelli)