---
title: "കഞ്ഞി അമിതമായി; പയ്യന്നൂരിൽ രണ്ട് കറവപ്പശുക്കൾ ചത്തു"
english_title: "  Two cows died in Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93618/two-cows-died-in-payyannur"
published_at: "2023-01-31T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8d8dda70df_Screenshot_2023-01-31-14-21-25-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കഞ്ഞി അമിതമായി; പയ്യന്നൂരിൽ രണ്ട് കറവപ്പശുക്കൾ ചത്തു

> **Lead Summary:**  അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും കൊടുത്തതിനെ തുടർന്ന് പയ്യന്നൂരിൽ രണ്ട് കറവപ്പശുക്കൾ ചത്തു. പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ എം.ടി. അനിൽകുമാറിന്റെ വീട്ടിലെ പശുക്കളാണ് ചത്തത്. ശരീരത്തിൽ അമ്ലാംശം കൂടിയാലുണ്ടാകുന്ന അസിഡോസിസ്‌ പിടിപെട്ടതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.

## Article Content

 അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും കൊടുത്തതിനെ തുടർന്ന് പയ്യന്നൂരിൽ രണ്ട് കറവപ്പശുക്കൾ ചത്തു. പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ എം.ടി. അനിൽകുമാറിന്റെ വീട്ടിലെ പശുക്കളാണ് ചത്തത്. ശരീരത്തിൽ അമ്ലാംശം കൂടിയാലുണ്ടാകുന്ന അസിഡോസിസ്‌ പിടിപെട്ടതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.

20, 14 ലിറ്റർ വീതം കറവയുള്ള പശുക്കൾ ചത്തത്. ഒൻപത് പശുക്കളും നാല് കിടാങ്ങളുമാണ് അനിൽകുമാറിന്റെ വീട്ടിലുള്ളത്. കഴിഞ്ഞദിവസങ്ങളിൽ സാധാരണയിലധികം കഞ്ഞിയും കഞ്ഞിവെള്ളവും പശുക്കൾക്ക് നൽകിയിരുന്നു. ഇതേത്തുടർന്നാണ് രണ്ട് പശുക്കൾ ചത്തതെന്ന് ചികിത്സിച്ച വെറ്ററിനറി ഡോക്ടർ പറഞ്ഞു.

എട്ടോളം കന്നുകാലികളിലാണ് പ്രശ്‌നങ്ങൾ കണ്ടത്. വൈകിട്ട് വെറ്ററിനറി സർജൻ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് പശുക്കൾ ചത്തത്. സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.വി. സന്തോഷ് കുമാർ, വെറ്ററിനറി സർജൻമാരായ ഡോ. എസ്. ഹരികുമാർ, ഡോ. നീരജ് കൃഷ്ണ, ഡോ. ബെക്സി, അസി. ഫീൽഡ് ഓഫീസർ പി.ഇ. മധുസൂദനൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വി. സജി, എൻ. പ്രബേഷ്, റെജി കെ. ജേക്കബ്, അറ്റൻഡർ പി.വി. ബാബു, വിനയ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കന്നുകാലികൾക്ക് ചികിത്സയും മരുന്നും നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93618/two-cows-died-in-payyannur)